കോളനികൾ കേന്ദ്രീകരിച്ചും പൊതു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും പഠനോപകരണങ്ങൾ നൽകി കരുണ ഫൗണ്ടേഷൻ

മുക്കം: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേപുസ്തക വണ്ടിയിലൂടെകാരുണ്യത്തിൻ്റെ കരുതലൊരുക്കിയിരിക്കുകയാണ് കരുണ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പ്രവർത്തകർ . മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുക്കം നഗരസഭ, ,കാരശ്ശേരി , കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ചാത്തമംഗലം പഞ്ചായത്തുകളിലെ കോളനികളിലും പൊതു വിദ്യാലയങ്ങളുമായി 1000 കുട്ടികൾക്കുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.
പഠനോപകരണ വിതരണത്തിനായി നേരത്തെ തന്നെ കോളനികളിലുൾപ്പെടെ സന്ദർശനം നടത്തി ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പുസ്തതകവണ്ടിയെന്ന പേരിൽ അതത് സ്ഥലങ്ങളിൽ എത്തിച്ചു നൽകുകയും ചെയ്തു. മാട്ടുമുറി അംഗൻവാടി പരിസരത്ത് നടന്ന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യഷിബു പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.പഠനോപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: ഫസൽ കൊടിയത്തുർ ഏറ്റുവാങ്ങി. കരുണ എജു കെയർ ചെയർമാൻ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കരുണ ഫൗണ്ടേഷൻ ഭാരവാഹികളായ പി. സി അബ്ദുറഹ്മാൻ ,മജീദ് പുളിക്കൽ, മാധ്യമ പ്രവർത്തകൻ സി. ഫസൽബാബു തുടങ്ങിയവർ സംബന്ധിച്ചു. കാരക്കുറ്റി ഗ്രീനറിവില്ലയിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസി: വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ആലുങ്ങൽ കോളനിയിൽ കെജി സീനത്ത്, മാടകശ്ശേരി കോളനിയിൽ ബഷീർ, ,കരിമ്പനക്കുന്ന്കോളനിയ്ൽ അബൂബക്കർ മാസ്റ്റർ കൂളിമാട് റഫീക്ക് കൂളിമാട് , കളകുടിക്കുന്ന് കോളനിയിൽരതീഷ് കളിക്കുടിക്കുന്ന്,മുത പറമ്പ് കോളനിയിൽ മറിയംകുട്ടിഹസ്സൻ എന്നിവർ ഉദ്ഘാടനം ചെയ്തു. നേരത്തെ നിരവധി പേർക്ക് ഭക്ഷ്യ കിറ്റുകളും കരുണയുടെ നേതൃത്വത്തിൽ നൽകിയിരുന്നു. ഇതിന് പുറമെ ആദിവാസി മേഖലകളിലും പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്.



