
ചാത്തമംഗലം:ചാത്തമംഗലത്ത് ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്.നിലമ്പൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത് വൈകിട്ട് 3:00 മണിക്കായിരുന്നു അപകടം.അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റുള്ളതായും പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.



