LOCAL NEWSNews

പാരീസ് അബൂബക്കര്‍ ഹാജി നിര്യാതനായി

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയും പാളയം പാരീസ് ഹോട്ടല്‍ ഉടമയുമായ പാരീസ് അബൂബക്കർ ഹാജി (94) നിര്യാതനായി. മീഞ്ചന്ത സ്വദേശിയാണ്. അനാഥക്കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന അബൂബക്കർ ഹാജി 1977 മുതല്‍ കാലിക്കറ്റ് ഓർഫനേജ് കമ്മറ്റിയുടെ ചെയർമാനാണ്. കലിക്കറ്റ് ഓർഫനേജ് ഐ.ടി,ഐ, കാലിക്കറ്റ് ഓർഫനേജ് ടി.ടി.ഐ എന്നീ സ്ഥാപനങ്ങളുടെ മാനേജറുമായിരുന്നു. കൊളത്തറ കാലിക്കറ്റ് ഇസ്‍ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആരംഭകാലം മുതല്‍ക്കുള്ള സജീവ അംഗവും നിലവില്‍ വൈസ് ചെയർമാനുമാണ്. സൊസൈറ്റിയുടെ കീഴിലുള്ള വികലാംഗ വിദ്യാലയം, സ്നേഹമഹല്‍ സ്പെഷ്യല്‍ സ്കൂള്‍, മാത്തറയിലെ സി.ഐ.ആർ.എച്ച്‌, എസ്, പീ.കെ.സി.ഐ.സി. എസ് കോളേജ്, ബി.എഡ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി മെമ്പറുമാണ്. ഭാര്യമാർ: വടകര പുത്തൻ പുരയില്‍ സൈനബ, ഫ്രാൻസിസ് റോഡ് കൊശാനി വീട്ടില്‍ കല്‍മാബി. മക്കള്‍: ഫൈസല്‍ അബൂബക്കർ (ഖത്തർ ),ജലീല്‍ ( സിറ്റി ലൈറ്റ് റെസ്‌റ്റോറന്റ് ),നൗഫല്‍ ( കെയർ ഹോം ),മുജീബ് (ഇന്തോനേഷ്യ ),അഫ്സല്‍ ( മദ്രാസ് ),നജീബ് (ഖത്തർ ), ആയിഷ, ശബാന. മരുമക്കള്‍: റംല, നസീഹ, സലീമ, ഫാത്തിമ,ശബാന, ഫസീല, അഹ്‌റാഫ്. മയ്യിത്ത് നിസ്ക്കാരം ഇന്നലെ 15-05-2024 വൈകിട്ട് 09:30 ന് മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com