
താമരശ്ശേരി:താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാർ ജീവനക്കാരന് കുത്തേറ്റു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ബിജുവിനാണ് കഴുത്തിന് കുത്തേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാറിന് അകത്തെ തർക്കത്തിന് ശേഷം പുറത്ത് വാതിൽപ്പടിയിൽ വെച്ചാണ് ബിജുവിന് കുത്തേറ്റത്. ഇന്ന് വൈകിട്ടൂടെ ആയിരുന്നു സംഭവം.കുത്തിയശേഷം പ്രതി രക്ഷപ്പെട്ടു. താമരശ്ശേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.



