
മുക്കം: കാരശ്ശേരി പൊയിലിൽ അഗ്രോ ഫാം സൗജന്യ ബഡ്ഡിംങ്&ഡ്രാഫ്റ്റിംഗ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.പല ജില്ലകളിൽ നിന്നുമായി നിരവധിയാളുകൾ പരിപാടിയിലെത്തി.അബ്ദു പൊയിലിൽ ബഡ്ഡിംങ് &ഡ്രാഫ്റ്റിംഗ് പരിശീലനം നല്കി.
സ്വന്തമായി ഡ്രാഫ്റ്റിംഗ് ചെയ്യാനും അവസരമുണ്ടായിരുന്നു.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു.
ഹമീദലി മാസ്റ്റർ വാഴക്കാട് ക്ലാസ്സ് എടുത്തു.
കാരശ്ശേരി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശാന്താദേവി മുത്തേടത്ത്,വാർഡ് മെമ്പർ റുക്കിയ്യ റഹീം, ജാബിർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.


