
നായർകുഴി: അതി സാഹസികമായ വിധത്തിൽ വാഹനം നിയന്ത്രിച്ച് ബൈക്ക് യാത്രക്കാരനെ അപകടത്തിൽ നിന്ന് രക്ഷിച്ച മാവൂർ – നായർകുഴി-മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ചക്രവാണി പൊറ്റശ്ശേരിയെ ഈസ്റ്റ് നായർകുഴിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആദരിച്ചു.
വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ പൊന്നാട അണിയിച്ചു.റസാഖ് മാസ്റ്റർ,സദാനന്ദൻ എം, അബ്ദുള്ള പി, സത്യൻ MN ,അരവിന്ദൻ,അനിൽകുമാർ, ഖൈസ് കെ തുടങ്ങിയവർ സംസാരിച്ചു.
കരീം എം,ഹസീബ് ഒ, ഫാസിൽ, റിനാസ്, മുഖ്താർ എന്നിവർ നേതൃത്വം നൽകി.


