
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ എം സി എഫിലേക്ക് കെയർടേക്കർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : പ്ലസ് ടു ( അഭിലഷണിയം : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസം).താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ പകർപ്പും 11/07/2024 തിയ്യതിക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഫാർമസിസ്റ്റ് നിയമനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു.യോഗ്യത : D . Pharm (ആയുർവേദ ), B.Pharm (ആയുർവേദ )താൽപര്യമുള്ളവർ അഭിമുഖത്തിനായ് അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറിന്റെ പകർപ്പുമായി 11/07/2024 തിയ്യതിയിൽ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്തിൽ നേരിട്ട് ഹാജരാവേണ്ടതാണ്



