LOCAL NEWS

ഇൻ്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഞായറാഴ്ച

കേരളത്തിലെ ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പുലിക്കയത്ത് കേരള സർക്കാർ സ്‌ഥാപിച്ച ടൂറിസം ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം 2024 ജൂലൈ ഏഴാം തീയതി ഉച്ചയ്ക്ക് 12.30 ന് എം.എൽ.എ. ലിന്റോ ജോസഫിൻ്റെ അധ്യക്ഷതയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം .നിർവ്വഹിക്കുന്നു.കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സും ടൂറിസം വകുപ്പും സംയുക്തമായാണ് സെൻ്ററിൻ്റെ പ്രവർത്തനം നടത്തുന്നത്.ഇവിടെ വിദഗ്‌ധ പരിശീലകരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറ്റ് വാട്ടർ കയാക്കിങ് കോഴ്‌സ്, പരിശീലനം, റാഫ്റ്റിങ്, റെസ്ക്യൂ കോഴ്സ് എന്നിവയും, കൂടാതെ വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പാക്ക് റാഫ്റ്റിംഗിന് പരിശീലനത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. 2023 ലെ മലബാർ റിവർ ഫെസ്‌റ്റിവല്ലിൻ്റെ മാധ്യമ അവാർഡ് വിതരണവും ഇതിനോടൊപ്പം മന്ത്രി നിർവ്വഹിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com