
ഓമശ്ശേരി :
എസ് എസ് എഫ് അമ്പലക്കണ്ടി സെക്ടർ സാഹിത്യോത്സവിൽ വെസ്റ്റ് വെണ്ണക്കോട് ജേതാക്കളായി.
തടത്തുമ്മലിൽ വെച്ച് നടന്ന സാഹിത്യോത്സവ് സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി ശുകൂർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു.
വെണ്ണക്കോട്,മാതോലത്ത് കടവ് എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.മുഹമ്മദ് നജീൽ കലാപ്രതിഭയായും അഷ്ഫാഖ് റഹ്മാൻ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
സെക്ടർ പ്രസിഡന്റ് ത്വാഹ ഇർഫാനി അധ്യക്ഷത വഹിച്ചു.ഇസ്ഹാഖ് മാസ്റ്റർ സന്ദേശ പ്രഭാഷണം നടത്തി. ഡിവിഷൻ ജനറൽ സെക്രട്ടറി
ഉവൈസ് വിജയികളെ പ്രഖ്യാപിച്ചു.വീ കെ അബ്ദുറഹിമാൻ മുസ്ല്യാ യാർ,റസാഖ് സഖാഫി,ഹബീബ് സഖാഫി എന്നിവർ സംബന്ധിച്ചു.
സിറാജുദ്ധീൻ അൽ മദനി സ്വാഗതവും
ജവാദ് നന്ദിയും പറഞ്ഞു.



