LOCAL NEWS

കർഷകദിനാചരണവും കർഷകരെ ആദരിക്കലും നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്തു കർഷകദിനാചരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യുകയും കർഷകരെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്ങൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റംല ചോലക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദലി, കെ ഡി ആന്റണി, കാർഷിക വികസന സമിതി അംഗങ്ങളായ ഡേവിഡ് പി സി, ഷിജു ചെമ്പനാനി എന്നിവർ ആശംസ അർപ്പിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരുടെ കർഷകരുമായുള്ള സംവാദത്തിൽ ദേശീയ അവാർഡ് ജേതാവായ ഡൊമിനിക് മണ്ണു കുശുമ്പിൽ നേതൃത്വം നൽകുകയും പഞ്ചായത്തിലെ മികച്ച കർഷകരായി അനുമോദിക്കപ്പെട്ട കർഷകരുമായി സംവാദം നടത്തുകയും ചെയ്തു. ചടങ്ങിൽ മുഹമ്മദ് ഫാസിൽ വിഎസ് കൃഷി ഓഫീസർ സ്വാഗതം പറയുകയും രാജേഷ് കെ കൃഷി അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com