
കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ലിസി ഇളംതുരുത്തിയിൽ (എഫ്സിസി-56) അന്തരിച്ചു. പരേത തിരുവമ്പാടി ഇളംതുരുത്തിയിൽ കുടുംബാംഗമാണ്. തിരുവാമ്പാടി ഇളംതുരുത്തിയിൽ പരേതനായ കുരുവിള അന്നമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ പുത്രിയാണ്. മലാപ്പറമ്പ്, കരങ്കല്ലത്താണി, ഈരൂട്, കോടഞ്ചേരി എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയി, ഗ്രേസി, സി. സോഫി എഫ്.സി.സി, പരേതനായ മാനുവൽ, തോമസ്, ലില്ലി.സംസ്കാരം നാളെ (01-09-24) ഉച്ചകഴിഞ്ഞ് ഇരൂട് കോൺവെന്റിലെ ശുശ്രൂഷകൾക്കു ശേഷം രണ്ടുമണിക്ക് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമി ജിയോസ് ഇഞ്ചനാനിയുടെ കാർമികത്വത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ.



