KOODARANCHILOCAL NEWS

പൂവാറൻതോട് ചെരിയാമ്പുറത്ത് ക്രിസ്റ്റിയുടെ സംസ്കാരം ഇന്ന്

കൂടരഞ്ഞി:കൂടരഞ്ഞി പൂവാറൻതോടിൽ മദ്യലഹരിയിൽ എത്തിയ പിതാവ് കുത്തിക്കൊലപ്പെടുത്തിയ ചെരിയാമ്പുറത്ത് ക്രിസ്റ്റിയുടെ സംസ്കാരം ഇന്ന്.ഇന്നലെ പുലർച്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.പിതാവായ ബിജു എന്നു വിളിക്കുന്ന ജോൺ(53) മകൻ ക്രിസ്റ്റിയെ (24) ഉറങ്ങിക്കിടക്കുമ്പോൾ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.ഉടൻ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുകയും ഉടൻ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിതാവ് ബിജു ജോണിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായിരുന്നു ബിജു,നേരത്തെ ദുബായിലായിരുന്നു ക്രിസ്റ്റി,വിദേശത്ത് ജോലി ചെയ്യുന്ന മാതാവ് ലിസ നാട്ടിലെത്തി. സഹോദരൻമാർ:ബെസ്റ്റിൻ, ജസ്റ്റിൻ. ക്രിസ്റ്റിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 30ന് പൂവാറൻതോട് സെയ്ൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com