ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.. എന്റെ ഭ്രാന്തൻ ചിന്തകൾ..

മാനസികാരോഗ്യം.. പ്രേമിച്ചു വിവാഹം കഴിച്ച് ഒരു കുട്ടിയുടെ മാതാവുമായ ഒരു സ്ത്രീ മനശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന പരിപാടിയിൽ ഡോക്ടറോട് ചോദിച്ചു,”എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷത്തോളമായി. ഞാനും ഭർത്താവും കുഞ്ഞും ഭർത്താവിന്റെ അച്ഛനും അമ്മയും ഭർത്താവിന്റെ രണ്ട് സഹോദരിമാരും ഒരുമിച്ചാണ് കഴിയുന്നത്.മൂത്ത സഹോദരിയെ വിവാഹം കഴിപ്പിച്ച് വിട്ടു.. രണ്ടാമത്തവൾ പഠിക്കാൻ പോകുന്നു.. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്.. കല്യാണം കഴിഞ്ഞ് ഈ നിമിഷം വരെ അച്ഛനും അമ്മയും എന്നെയൊന്ന് അഭിനന്ദിക്കുകയോ ആശ്വസിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്തിട്ടില്ല.. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഞാനും ഭർത്താവും നാലഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്..ഞാനെന്തു പറഞ്ഞാലും എന്ത് ചെയ്താലും അതിലെ കുറ്റവും കുറവും കണ്ടെത്തി എന്നെ വിഷമിപ്പിക്കുന്ന രീതിയിൽ അമ്മ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും.. മറ്റെന്തിന്റെ ആയാലും കുറ്റവും കുറവും പറയുന്നതും അത് മറ്റാരിൽ നിന്നോ കേൾക്കുന്നതും അമ്മ ആസ്വദിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഞങ്ങളുടെ വിവാഹത്തിന് ആദ്യമൊക്കെ അമ്മ എതിരായിരുന്നു. പലരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് അമ്മ ഒടുവിൽ സമ്മതിച്ചത്..

അച്ഛൻ എന്നോടും ഭർത്താവിനോടും രണ്ട് പെൺമക്കളോടും അമ്മയോടും ഒരുപോലെ കർക്കശമായാണ് പെരുമാറിയിരുന്നത്.. അതിനാൽ അച്ഛന്റെ പെരുമാറ്റം എന്നെ കൂടുതൽ വിഷമിപ്പിച്ചില്ല.. അച്ഛൻ അമ്മയ്ക്ക് അനുകൂലമായോ എതിരായോ ഒന്നും പറഞ്ഞില്ല.. അമ്മ ഈ ഞൊടിഞ്ഞു കൊണ്ടിരിക്കുന്നത് വളരെ നിസ്സാരമായ കാര്യത്തിനാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം.. മനുഷ്യസഹജമായ തെറ്റുകളും കുറ്റങ്ങളും എനിക്കുമുണ്ട്, എന്നിരുന്നാലും അമ്മയെയും അച്ഛനെയും ( അമ്മായി അച്ഛൻ അമ്മായിയമ്മ ) വെറുക്കാൻ എനിക്ക് കഴിയില്ല. അമ്മയുടെ ചില സമയത്തുള്ള കുറ്റപ്പെടുത്തലുകൾ എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.. അടുത്തിടെയായി അമ്മയുടെ ഈ പ്രവണത കൂടിക്കൂടി വരുന്നു..ഞാനിപ്പോൾ ശരിക്കും മാനസിക പ്രയാസം അനുഭവിക്കുന്നു.. ഇതിൽനിന്ന് മുക്തി നേടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?”.. ആ യുവതി ചോദിച്ചു നിർത്തി.. ഡോക്ടർ മറുപടി പറഞ്ഞു തുടങ്ങി..”രണ്ടുമൂന്നു കാര്യങ്ങളാണ് ഇവിടെ ചെയ്യാനുള്ളത്. ഒന്ന് ആ അമ്മയെയും അച്ഛനെയും സ്നേഹിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അവരെ നിങ്ങളോടൊപ്പം ചേർക്കുക.. മനഃശാസ്ത്രത്തിൽ സ്നേഹത്തേക്കാൾ വലിയ ഒരു മരുന്നുമില്ല..

അതത്ര എളുപ്പമുള്ള കാര്യമല്ല എന്നും സഹോദരിക്ക് അതിന് കഴിയുന്നില്ല എന്നും നിങ്ങളുടെ ചോദ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്..അടുത്തത് അവരെ അവഗണിക്കുക എന്നതാണ്..അവരുടെ ഇത്തരം സംസാരങ്ങളും മറ്റും ഒരു തരത്തിലും നിങ്ങളെ വേദനിപ്പിക്കുന്നില്ല, സങ്കടപ്പെടുത്തില്ല എന്ന് അവരെ നിങ്ങളുടെ പ്രവർത്തിയിലൂടെ ബോധ്യപ്പെടുത്തണം..ഇത് തുടർച്ചയായി ചെയ്യുമ്പോൾ അവർ നിങ്ങളെ ശ്രദ്ധിക്കാനും കേൾക്കാനും പതുക്കെ പതുക്കെ തയ്യാറാവും..അപ്പോൾ നിങ്ങൾക്ക് അവരോടുള്ള സ്നേഹം പ്രകടിപ്പിച്ച് അവരെ നിങ്ങളുടെ വശത്തേക്ക് അടുപ്പിക്കാവുന്നതാണ്..ഇത്തരത്തിലുള്ള ശകാരങ്ങളും വഴക്കും കുറ്റപ്പെടുത്തലുകളും കേൾക്കുമ്പോൾ നിങ്ങൾ വേദനിക്കുന്നത് കൊണ്ടാണ്, വിഷമിക്കുന്നത് കൊണ്ടാണ്, സങ്കടപ്പെടുന്നത് കൊണ്ടാണ്, അവർ വീണ്ടും വീണ്ടും അത് ആവർത്തിച്ച് അതിൽ സന്തോഷം കണ്ടെത്തുന്നത്..എന്നിട്ടും ഒരു മാറ്റവും ഇല്ലെങ്കിൽ അവർ പറയുന്നതൊന്നും മനസ്സിൽ വയ്ക്കാതെ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിലൂടെ ഒഴിവാക്കി കളയുക..ഈ ഒരു മാനസിക അവസ്ഥയിലേക്ക് അവരെ എത്തിച്ചത് എന്താണ് എന്ന് മനസ്സിലാക്കി പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ നല്ലത് അവരെ ഒരു കൗൺസിലിങ്ങിന് വിധേയയാക്കുക എന്നതാണ്”..ഇത്രയും പറഞ്ഞ് ഡോക്ടർ അടുത്ത ആളുടെ ചോദ്യത്തിനായി കാതോർത്തു…. കഥയും കഥാപാത്രങ്ങളും പേരുകളും തികച്ചും സാങ്കല്പികം മാത്രം മരിച്ചവരുമായോ ജീവിച്ചിരിക്കുന്നതുമായോ യാതൊരുവിധ ബന്ധവുമില്ല Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com