
കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് കോടഞ്ചേരി പോലീസ് സ്റ്റേഷൻ സി.ഐ പ്രവീൺ കുമാർ എസ് പി സി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. 88 എസ് പി സി കുട്ടികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽസി പി ഒ മാരായ ബർണാഡ് ജോസ്, അനില അഗസ്റ്റിൻ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജെസ്സി ജോസഫ്, സീനയർ സിവിൽ പോലീസ് ഓഫീസർമാരായസുനിൽകുമാർ,ജിനേഷ് കുര്യൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.



