
നബീസാത്ത പുതിയ വീട്ടിലേക്ക് താമസം മാറി. ബാങ്കിൽ നിന്ന് ലോണെടുത്തും ചിട്ടി പിടിച്ചും ആരോടൊക്കെയോ കടം വാങ്ങിയുമാണ് അവരുടെ മകൻ റസാക്ക് ആ വീട് വാങ്ങിയത്.. അതുവരെ രണ്ടു മുറികളിൽ അടഞ്ഞു കൂടിയിരുന്ന ആ കുടുംബത്തിന് പുതിയ വീട് കൊട്ടാരസമാനമായി തോന്നി.. മറ്റെല്ലാവരും സന്തോഷത്തിലായിരുന്നെങ്കിലും ആ വീടിന്റെ കന്നിമൂലയിൽ ഒരു കക്കൂസ് ഉള്ളത് നബീസാത്തയെ ദുഃഖത്തിലാക്കി .. വാർദ്ധക്യസഹജമായ പല അസുഖങ്ങളും ഉണ്ടായിരുന്ന നബീസാത്തക്ക് പല സമയങ്ങളിലായി പലതും പ്രത്യക്ഷപ്പെട്ടു.. എല്ലാ അസുഖങ്ങൾക്കും കാരണം കന്നിമൂലയിലെ കക്കൂസ് ആണെന്ന് അവർ വിശ്വസിച്ചു.. തന്റെ എല്ലാ അസുഖങ്ങൾക്കും വീട്ടിലെ മറ്റ് പ്രശ്നങ്ങൾക്കും കാരണക്കാരൻ കന്നിമൂലയിലെ കക്കൂസ് ആണെന്ന് നബീസാത്ത പിറുപിറുത്തുകൊണ്ടിരുന്നു.. ഗദ്യന്തരമില്ലാതെ ( ഗീ ബൽസിയൻ തിയറി എഫ്ഫക്റ്റ് ) റസാക്ക് ആ വീട് വിറ്റ് മറ്റൊരു വീട്ടിലേക്ക് താമസം മാറി.. മുമ്പത്തെ വീടിനേക്കാൾ സൗകര്യം അല്പം കുറവായിരുന്നെങ്കിലും കന്നിമൂലയിലെ കക്കൂസിന്റെ ഭീതി ഇല്ലാതെ ജീവിച്ച നബീസാത്ത, താമസം മാറി നാലാം നാൾ, കന്നിമൂലയിൽ അല്ലാത്ത ഒരു കക്കൂസിലെ പളപള തിളങ്ങുന്ന ടൈൽസിൽ കാലുതെന്നി വീണ് തല ക്ലോസറ്റിൽ ഇടിച്ച് തൽക്ഷണം മരണമടഞ്ഞു..കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം Sidhique Patta..



