LOCAL NEWS

വയനാട് ഉപതെരഞ്ഞെടുപ്പ്:പ്രചാരണം അവസാന ലാപ്പിൽ

നാളെ വൈകിട്ട് മൂന്നുമണിക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ തിരുവമ്പാടിയിൽ നടക്കും

തിരുവമ്പാടി:സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിൽ ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. സുൽത്താൻ ബത്തേരി നായ്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്ക കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക.

നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കൊട്ടികലാശത്തിൽ പങ്കെടുക്കുക. നാളെ വൈകിട്ട് മൂന്നുമണിക്ക് തിരുവമ്പാടി പഞ്ചായത്തിന് സമീപത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോയിൽ ഇരുവരും പങ്കെടുക്കും

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം. രാവിലെ അടിവാരത്തുനിന്ന് പര്യടനം ആരംഭിക്കും.തുടർന്ന് കണ്ണപ്പൻകുണ്ട്, ഈങ്ങാപ്പുഴ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, തൊണ്ടിമ്മൽ, മരഞ്ചാട്ടി, കൂടരഞ്ഞി, കാരമൂല, തോട്ടുമുക്കം, നെല്ലിക്കാപറമ്പ്, കല്ലുരുട്ടി, നീലേശ്വരം, മുക്കം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. മുക്കത്ത് നടക്കുന്ന സമാപന പൊതുസമ്മേളനം ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനംചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com