
കൂടരഞ്ഞി :കൂടരഞ്ഞി – കക്കാടംപൊയിൽ റോഡിൽ കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളെ അരീക്കോട്ടേ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കോൺക്രീറ്റ് ജോലിക്കാരുമായി ഏഴുമണിയോടുകൂടെ കക്കാടംപൊയിൽ ഭാഗത്തുനിന്നും കൂമ്പാറയിലേക്ക് ഇറങ്ങി വരികയായിരുന്ന പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ പതിനാലാളും വരുന്ന തൊഴിലാളികൾ ഉണ്ടായിരുന്നതായി മുക്കം അഗ്നിശമന സേന ഓഫീസർ എം എ ഗഫൂർ പറഞ്ഞു.ഇതിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് വാഹനം പൂർണ്ണമായി തകർന്നിട്ടുണ്ട്.



