
നെല്ലിപ്പൊയിൽ:ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് നെല്ലിപ്പൊയിൽ ടൗണിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ആഹ്ലാദപ്രകടനവും പൊതുയോഗവും മധുര പലഹാര വിതരണവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ ഉദ്ഘാടനം ചെയ്തു.ഇലക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അ വണ്ണൂർ, ആന്റണി നീർവേലിൽ,ബിജു ഓത്തിക്കൽ,സാബു മനയിൽ, റോയി ഊന്നു കല്ലേൽ, ജോസഫ് ആലവേലി, ബേബി കളപ്പുര,റോസമ്മ കയത്തുങ്കൽ, വിജി കേഴപ്ലാക്കൽ, കെ എൽ ജോസഫ്, തോമസ് കയത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.



