LOCAL NEWSNewsTHIRUVAMBADY

ജീർണിച്ച മദ്രസ കെട്ടിടം പൊളിച്ചു നീക്കി

തിരുവമ്പാടി: താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിൽ തിയ്യര് തട്ടേക്കാട്ട് ജുമാഅത്ത് പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന നൂറുൽ ഇസ്‌ലാം മദ്രസയുടെ വക്കഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ജീർണിച്ച കെട്ടിടം പൊളിച്ചു നീക്കി.

ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ജീർണിച്ച കെട്ടിടം ഉടൻ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി സ്വദേശി സൈതലവി ആനടിയിൽ തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകിയിട്ടും ജീർണിച്ച കെട്ടിടം പൊളിച്ചു മാറ്റാത്തതിനെ തുടർന്ന് കോഴിക്കോട് ജില്ലാ കളക്ടർക്കും സൈതലവി പരാതി നൽകിയിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസിനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പോലീസ് നടത്തിയ ചർച്ചയിലാണ് കെട്ടിടം ഉടൻ പൊളിച്ചു മാറ്റാൻ തീരുമാനമായത്.

നിരവധി വർഷങ്ങളായി തർക്കത്തിൽ കിടന്ന താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസയുടെ പഴയ കെട്ടിടം തർക്കം ഉന്നയിച്ചിരുന്ന എ.പി, ഇ.കെ വിഭാഗങ്ങൾ സംയുക്തമായി പോലീസിന്റെ സന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പൊളിച്ചു നീക്കാൻ തീരുമാനമെടുത്തത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com