LOCAL NEWS

എംടിയുടെ ആരോഗ്യനിലയിൽ ​നേരിയ പുരോ​ഗതി; മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി

കോഴിക്കോട്: എം ടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി. മരുന്നുകളോട് ചെറിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോ​​ഗ്യ നില ഇപ്പോഴും ​ഗുരുതരമായി തന്നെ തുടരുകയാണ്. ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിലാണ്‌. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.

ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി ശ്രീകാന്ത്, മരുമകൻ ശ്രീകാന്ത് എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ ഒപ്പമുണ്ട്. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, മന്ത്രി എ കെ ശശീന്ദ്രൻ, ചിഞ്ചുറാണി, സാഹിത്യകാരൻ എൻ എൻ കാരശ്ശേരി, ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, തുഞ്ചൻ സ്‌മാരക ട്രസ്റ്റ്‌ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ,  എം കെ മുനീർ എംഎൽഎ, എ പ്രദീപ്‌കുമാർ, സംവിധായകൻ ഹരിഹരൻ, നടൻ വിനീത്  തുടങ്ങി  രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേർ എംടിയുടെ കുടുംബത്തിന് ആശ്വാസമേകി ആശുപത്രിയിലെത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com