LOCAL NEWS

കാട്ടാന ശല്യം:വനം വകുപ്പുംതദ്ദേശ ഭരണ സ്ഥാപനങ്ങളും അടിയന്തിരമായി ഇടപെടണം:കർഷകസംഘം

തിരുവമ്പാടി:പൊന്നാങ്കയം മേഖലയിൽ നിരന്തരമായുണ്ടാകുന്ന കാട്ടാനശല്യത്തിനു പരിഹാരമുണ്ടാക്കുന്നമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.കാട്ടാനകളും കാട്ടുമൃഗങ്ങളും കൃഷിഭൂമിയിലിറങ്ങി, കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും അടിയന്തിരമായി പരിഹാരം ഉണ്ടാക്കണം.അതിനായി വനംവകുപ്പുംഗ്രാമ-ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ ചേർന്ന്പദ്ധതി നടപ്പാക്കണം.വനാതിർത്തിയിൽ കിടങ്ങുകൾ,സോളാർ വേലി,തൂക്കുവേലി,ജൈവവേലി ഇവയിൽ അനുയോജ്യമായത്സ്ഥാപിക്കണം.അവയുടെ പരിപാലനത്തിന് പ്രാദേശിക കമ്മറ്റികളും ഉണ്ടാക്കണമെന്ന്കർഷക സംഘം ആവശ്യപ്പെട്ടു.കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി.എൻ പുരുഷോത്തമൻ – എന്നിവർ ഇതുസംബന്ധിച്ച മെമ്മോറാണ്ഡം വകുപ്പ് മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവർക്കും നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com