
(1) റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം ചില സാങ്കേതിക തടസ്സങ്ങളുണ്ടായ സാഹചര്യത്തിൽ, നേരത്തെ തീരുമാനിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 2024 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.01.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
(2) 03.01.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2025 ജനുവരി മാസത്തെ റേഷൻ വിതരണം 04.01.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ജനുവരി മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)




