KODANECHERYLOCAL NEWS

ചിപ്പിലിത്തോട് ആരാധനാ കേന്ദ്രങ്ങളിൽ വ്യാപകമോഷണം.

കോടഞ്ചേരി : ചിപ്പിലിത്തോട് അങ്ങാടിയിലെ ആരാധനാലയങ്ങളിൽ കഴിഞ്ഞ രാത്രി വ്യാപക മോഷണം.
തുഷാരഗിരി റോഡിൽ ചിപ്പിലിത്തോട് അങ്ങാടിയിലെ ഒരു കുരിശു പള്ളിയിലും മൂന്നു കുരിശടിയിലും,അയ്യപ്പ ഭജനമഠത്തിലും ആണ് മോഷണം നടന്നത്. ഇവിടുത്തെ ഭണ്ഠാരങ്ങളുടെ പൂട്ട് തകർത്ത് നേർച്ച പണം അപഹരിച്ചതായി പ്രദേശവാസികൾ പറയുന്നു.

ഒരു കുരിശടിയുടെ ഭണ്ഠാരത്തിന്റെ പൂട്ട് തകർത്തിട്ടുണ്ടെങ്കിലും ചില്ലറ തുട്ടുകളും നോട്ടുകളും ഇതിലെ നിരത്തിയിട്ട നിലയിലാണ്.
പരാതിയെ തുടർന്ന് കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്ഐ പി പ്രകാശന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com