ENTERTAINMENT

എന്റെ ഭ്രാന്തൻ ചിന്തകൾ….

എന്താണ് വിദ്യാഭ്യാസം?..

ഒരു കുട്ടി രാവിലെ എഴുന്നേറ്റ് ചെടികൾക്കൊക്കെ വെള്ളമൊഴിച്ച് അതിനെ പരിപാലിച്ചാൽ മനോഹരങ്ങളായ പൂവും, പൂവിനെ തേടി ചിത്ര ശലഭങ്ങളും തേനീച്ചകളും വരുന്നത്, നായന സുഖമാണെന്ന് മനസ്സിലാക്കി ആസ്വദിച്ച് അത് ചെയ്യാൻ അവനെ പ്രാപ്തനാക്കുന്നതാണ് വിദ്യാഭ്യാസം..

നഴ്സറിയിലും സ്കൂളിലുമൊക്കെ പോയി
മറ്റുള്ളവരെ ബഹുമാനിക്കാനും പരസ്പരം സ്നേഹിക്കാനും മറ്റുള്ളവർക്ക് തിന്മയായി വരുന്നതൊന്നും ചെയ്യാൻ പാടില്ല എന്ന് മനസ്സിലാക്കുന്നതും വിദ്യാഭ്യാസം തന്നെയാണ്..

വിൽക്കാനും വാങ്ങാനും നിർമ്മിക്കാനും വിദ്യാഭ്യാസം വേണം…വ്യക്തി പുരോഗതിക്കും സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്കും ഉതകുന്ന രീതിയിൽ ജീവിതം നയിക്കണമെങ്കിൽ വിദ്യാഭ്യാസം വേണം….

അടിമത്വം, മതത്തിനോടായാലും പാർട്ടിയോടായാലും, പ്രത്യയശാസ്ത്രത്തോടോ ഇസ്സത്തോടോ മറ്റെന്തിനോടായാലും, ഞാൻ മാത്രമാണ് ശരി എന്ന ചിന്ത ഒരു വിദ്യാഭ്യാസിയുടെതായിരിക്കില്ല..

എന്താണ് വിദ്യാഭ്യാസം എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ, “സ്നേഹിക്കുക” (To love) എന്നാണ്…സ്വയം സ്നേഹിക്കുക അച്ഛനമ്മമാരെ സ്നേഹിക്കുക ഭാര്യയും മക്കളെയും സ്നേഹിക്കുക, സുഹൃത്തുക്കളെയും നാട്ടുകാരെയും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിച്ച് അവരെയും സ്നേഹിക്കുക..

പ്രതിസന്ധികളെയും പ്രശ്നങ്ങളെയും സ്നേഹിക്കുക..ബുദ്ധിമുട്ടുകളെയും കഷ്ടപ്പാടുകളെയും സ്നേഹിച്ച് അംഗീകരിച്ച് അതിനെ അതിജീവിക്കുക..സന്തോഷമായി ജീവിക്കാൻ ഒരുത്തനെ പ്രാപ്തനാകുന്നതാണ് വിദ്യാഭ്യാസം…

 Sidhique Patta

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com