
പുതുപ്പാടി:താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു അപകടം.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ഗുരുതര പരിക്കേറ്റ രണ്ടുപേരെ ചുരം സംരക്ഷണ സമിതിയും നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അടിവാരം സ്വദേശികൾ ആണെന്നാണ് പ്രാഥമിക വിവരം.



