
താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞു അപകടം.
അല്പസമയം മുമ്പാണ് അപകടം സംഭവിച്ചത്.ചുരം ഇറങ്ങി വരികയായിരുന്നു ട്രാവലർ ഒന്നാം വളവിൽ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാരും ചുരം സംരക്ഷണ സമിതിയും ഹൈവേ പോലീസും ആശുപത്രിയിലേക്ക് മാറ്റി.
ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.



