വിമുക്തഭടന്മാരെ ആദരിച്ചു

വിമുക്തഭടന്മാരെ ആദരിച്ചു.ശ്രേയസ് കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഴവിൽ.ഒരുമ.ഗുഡ് ഷെപ്പേർഡ്.ഫിനിക്സ്.കർഷക സ്വയംസഹായ സംഘം . വർണ്ണം എന്നിവർ സംയുക്തമായി റിപ്പബ്ലിക് ദിനത്തിൽ 10 വിമുക്തഭടന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു എടപ്പാട്ട് ജോൺസന്റെ വീട്ടിൽ ചേർന്നയോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ഹെലൻ ഫ്രാൻസിസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ശ്രേയസ് ഡയറക്ടർ ഫാദർ തോമസ് മന്നി തോട്ടത്തിൽ അധ്യക്ഷനായിരുന്നു. ശ്രേയസ് കൂടരഞ്ഞി യൂണിറ്റ് പ്രസിഡൻറ് ചന്ദ്രൻ കണിയാംപറമ്പിൽ വൈസ് പ്രസിഡൻറ് ഷൈജു കോയി നിലം സംഘം കോഡിനേറ്റർ ജോസ് കുറൂർ ജോമാ സുരേഷ്. സംഘം പ്രതിനിധി ജോസ് മടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു വിമുക്തഭടന്മാരുടെ പ്രതിനിധിയായി ഫ്രാൻസിസ് കിഴക്കും പുറത്ത് തന്റെ മിലിറ്ററി അനുഭവങ്ങൾ പ
ങ്കുവെച്ചു യൂണിറ്റ് സെക്രട്ടറി സജി പുളിക്ക കണ്ടത്തിൽ നന്ദി പറഞ്ഞു



