KODANECHERYLOCAL NEWS

പ്ലാറ്റിനം ജൂബിലി: ബ്രോഷർ പ്രകാശനം ചെയ്തു


കണ്ണോത്ത്: സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്  വിവിധ പരിപാടികൾ ഉൾകൊള്ളിച്ച് ബ്രോഷർ പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ അഗസ്റ്റിൻ ആലുങ്കൽ ജൂബിലി കോഡിനേറ്റർ ഗിരീഷ് ജോണിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ജൂബിലി കമ്മിറ്റി ചെയർമാൻ അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി.എ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ റോയി കുന്നപ്പള്ളി, ജില്ലാ പഞ്ചായത്തംഗം അംബിക മംഗലത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിൻജോ തൈക്കൽ, സി.എം തോമസ് മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് ജയ്സൺ കിളിവള്ളിക്കൽ, എന്നിവർ സംസാരിച്ചു. ജൂബിലി ആഘോഷം മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നാടിൻ്റെ ഉത്സവമായി മാറുകയാണ്.  ഫെബ്രുവരി 13,14, 15 തീയതികളിലായി സ്കൂൾ വാർഷികം, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, ജൂബിലി സമാപനസമ്മേളനവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പും  നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com