LOCAL NEWS

ലഹരി വിരുദ്ധ പ്രതിജ്ഞ

കൂടരഞ്ഞി : സ്റ്റെല്ലാ മാരിസ് ബോർഡിങ് സ്കൂളിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൻ്റെയും  അക്രമവാസനയുടെയും  പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ചെയർമാൻ ശ്രീ ഡെന്നിസ് ജോസിൻ്റെ  നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിനിധി അഷ്മിസ കെ. എൻ. പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്കൂൾ അധ്യാപിക അഖില വാസുദേവൻ ലഹരി ഉപയോഗത്തിനെതിരെയുളള സന്ദേശം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com