
മുക്കം:മലയോര മേഖലയുടെ ആസ്ഥാനമായ മുക്കത്ത് ആധുനിക സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നു.മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ് ആധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നത്.
മുക്കം നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ ആദ്യഘട്ടത്തിനാണ് നബാർഡ് സഹായത്തോടെ 13.61 കോടി രൂപയുടെ അനുമതി നൽകിയിരിക്കുന്നത്.
മറ്റ് സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ടെൻഡർ ചെയ്യുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു.



