
തിരുവമ്പാടി :കക്കാടംപൊയിൽ – കോടഞ്ചേരി മലയോര ഹൈവേയിൽ പുന്നക്കൽ അങ്ങാടിക്ക് സമീപം ഇന്ന് രണ്ട് അപകടങ്ങൾ.
കൂടരഞ്ഞിയിൽ നിന്നും ആനക്കാംപൊയിൽ ഭാഗത്തേക്ക് എം സാൻഡുമായി പോവുകയായിരുന്ന പിക്കപ്പ് ആണ് രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്.
ശേഷം അല്പം സമയം മുമ്പാണ് പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
ഇതിൽ ഓട്ടോ ഡ്രൈവർ പുന്നക്കൽ സ്വദേശി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



