LOCAL NEWS

ലഹരിക്കെതിരെ ബോധവത്കരണവുമായി അഗ്നിരക്ഷാസേനയുടെ വീഡിയോ ആൽബം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുക്കം:വിവിധതരത്തിലുള്ള ലഹരി ഉപയോഗം പുതുതലമുറയെ വഴിതെറ്റിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ ലഹരി വ്യാപനം തടയുന്നതിനായി വലിയ പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.അതോടൊപ്പം പുതിയ തലമുറയെയും പൊതുജനങ്ങളെയും കൃത്യമായ അവബോധം നൽകി ലഹരി മുക്ത നാടായി മാറ്റുന്നതിന് വേണ്ടിജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസും അണിചേരുകയാണ്.

ഭാവി തലമുറയുടെ നന്മയ്ക്കായി വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ അഗ്നിരക്ഷാ സേന നടത്തുന്നുണ്ട്.ഇതിൻറെ ഭാഗമായാണ് കേരള ഫയർ സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡയൽ 101 എന്ന പേരിൽ വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത്. “പടപൊരുതാം പടിപടിയായി” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചതും ആലപിച്ചതും മുക്കം അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരനായ വൈ പി ഷറഫുദ്ദീനാണ്. മണാശ്ശേരി അലൻ സ്റ്റുഡിയോയിലെ സവിജേഷ് വീഡിയോഗ്രാഫിയും എഡിറ്റിങ്ങും നിർവഹിച്ച ആൽബത്തിന്റെ സംവിധാനം നി

കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷജിൽ കുമാർ ആൽബം പ്രകാശനം ചെയ്തു. മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. മുക്കം ടൗണും പരിസരപ്രദേശങ്ങളും ലൊക്കേഷൻ ആക്കി ചിത്രീകരിച്ചിട്ടുള്ള ആൽബം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com