
കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. ദേവഗിരി കോളേജ് വിദ്യാർത്ഥി സന്ദേശ് (20 ) ആണ് മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ മരണപെട്ട സന്ദേശ്. ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. സുരക്ഷാ നിർദേശങ്ങൾ മറികടന്ന് ആഴമേറിയ കയത്തിലേക്ക് ചാടിയ യുവാവ് മുങ്ങിപോവുകയായിരുന്നു.
നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ പോലീസ് ,ഫയർഫോഴ്സ്,ഫോറെസ്റ് ടീം ,നിലമ്പൂരിൽ നിന്നുള്ള സ്കൂബ ടീം എന്നിവർ ചേർന്നുള്ള തെരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ഇൻക്യുസ്റ് നടപടികൾക്ക് ശേഷം മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ.



