LOCAL NEWS

തിരുവമ്പാടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ കെ എസ് ആർ ടി സി പുതിയ സർവീസ് ആരംഭിക്കുന്നു

തോട്ടുമുക്കം : യാത്രാക്ലേശം രൂക്ഷമായ തിരുവമ്പാടി -കൂമ്പാറ – മരഞ്ചാട്ടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് 2025 ഏപ്രിൽ 22 ചൊവ്വാഴ്ച (ഇന്ന്) രാവിലെ ആരംഭിക്കുന്നു. ഈ റൂട്ടിലെ യാത്രാക്ലേശം ശ്രദ്ധയിൽപെട്ട തോട്ടുമുക്കം മലയോര മേഖല കെ എസ് ആർ ടി സി ഫോറം പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ കെ എസ് ആർ ടി സി നോർത്ത് സോണൽ ഓഫീസർക്ക് നൽകിയ നിവേദനവും നിരന്തര ഇടപെടൽ മൂലമാണ് തിരുവമ്പാടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ പുതിയ കെ എസ് ആർ ടി സി  റൂട്ട് അനുവദിക്കുവാൻ കാരണം.

മാന്യ യാത്രക്കാർ തിരുവമ്പാടി മുതൽ അരീക്കോട് വരെ ബസിൽ കയറി സർവീസ് വിജയിപ്പിക്കണമെന്ന് മലയോര മേഖല കെ എസ് ആർ ടി സി  ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.

ബസിന്റെ സമയ ക്രമം താഴെ ചേർക്കുന്നു.

രാവിലെ 06.40 ന് തിരുവമ്പാടി നിന്നും പുറപ്പെടുന്ന ബസ് 07.25തോട്ടുമുക്കംവഴിഅരീക്കോട്07.45ന്എത്തിച്ചേരുകയുംചെയ്യും.തിരിച്ചുള്ള ട്രിപ്പ്‌ അരീക്കോട് നിന്നും 07.55 ന് ആരംഭിച്ചു തോട്ടുമുക്കത്ത് 08.15 എത്തിച്ചേരുകയും.പതിവ് പോലെ തോട്ടുമുക്കത്ത് നിന്നും 08.30 ന് പാറത്തോട് -മുക്കം സിവിൽ വഴി കോഴിക്കോടിനു പോവുകയും ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com