
കോടഞ്ചേരി: ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ ഉഴുന്നാലിപടിയിൽ നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വയനാട് ഭാഗത്ത് നിന്ന് തുഷാരഗിരിയിലേക്ക് വരുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്



