
മുക്കം മുനിസിപ്പാലിറ്റിയിൽ പൊതുശ്മശാനം ആരംഭിക്കണം എ.സ്സി ക്ഷേമസമിതി മണാശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വലിയ ജനസംഖ്യയുള്ള മുക്കം നഗരസഭയിൽ 44 എ.സ്സി ഉന്നതികളിൽ താമസക്കാർ ഉണ്ട് ശ്മാശാനത്തിൻ്റെ അപര്യാപ്തതയിൽ ഏറെ പ്രയാസപ്പെടുന്നവരാണ് പലരും, നാല് , മൂന്ന് സെൻറ ഭൂമിയിൽ താമസക്കാരാണ് ,എല്ലാ വിഭാഗത്തിൻ പ്പെട്ടവരും ഇവിടെ താമസിക്കുന്നു ഇവരുടെ ഒരു ആവശ്യമാണ് പൊതു ശ്മശാനം എന്നുള്ളത് പൊതുശ്മശാനം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം അധികാരികളുടെ ആവശ്യപ്പെടുന്നു സമ്മേളനം പുതിയ സെക്രട്ടറിയായി ബിന്ദു കെ പി യും പ്രസിഡണ്ടായി ടി സന്തോഷ് കുമാർ ട്രഷററായി പി മോഹൻദാസ് പല്ലനൂരിനെ തെരഞ്ഞെടുത്തു, പി.കെ എസ് സംസ്ഥാന കമ്മിറ്റി അംഗം ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡണ്ട് പിടി ബാബു, ഏരിയാ സെക്രട്ടറി സി.എൻ വിശ്വൻ ,എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.രവീന്ദ്രൻ പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു,.



