
മുക്കം: നിർധനരായ വിദ്യാർത്ഥികൾക്ക് മുക്കം കരുണ ചാരിറ്റബിൾ
ഫൗണ്ടേഷൻ്റെ പുസ്തക വണ്ടി പ്രയാണം തുടങ്ങി ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു . വിതരണത്തിനുള്ള കിറ്റുകൾ ചെയർമാൻ വി.അബ്ദുൽ കരീം മാസ്റ്റർക്ക് നൽകി അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഐ.പി. ഉമ്മർ അധ്യക്ഷം വഹിച്ചു. സെക്രട്ടറി ഡോ: ഒ.സി.അബ്ദുൽ കരീം,ഷൗകത്തലി തിരുവമ്പാടി, പി.എം. സുനിൽ, മജീദ് പുളിക്കൽ, ഹനീൻ അബ്ദുല്ല, പി.സി അബ്ദുറഹിമാൻ, സഫ്‌വാൻ കൂളിമാട്, ഹംദാൻ പി എഛ് ഇ ഡി , പ്രവാസി പ്രതിനിധി നസീബ് കക്കാട് തുടങ്ങിയവർ
സംബന്ധിച്ചു. കാരശ്ശേരി, കൊടിയത്തൂർ ,ചാത്തമംഗലം പഞ്ചായത്തുകളിലെ വിവിധ കോളനികളിൽ പുസ്തക വിതരണം നടത്തി. വലിയ പറമ്പ് കോളനിയിൽ സുൽഫിക്കർ സുല്ലമിയും
മാടകശേരി കോളനിയിൽ വി കരീം മാസ്റ്ററും സർക്കാർ പറമ്പ് കോളനിയിൽ വാർഡ് മെമ്പർ ആമിന എടത്തിലും മാട്ടുമുറി കോളനിയിൽ വാർഡ് മെമ്പർ യു.പി.മമ്മദും കാരക്കുറ്റി കോളനിയിൽ വാർഡ് മെമ്പർ ഷംലൂലത്തും അലുങ്ങൽ കോളനി യിൽ വാർഡ് മെമ്പർ കെ.ജി. സീനത്തും മുതുപ്പറമ്പ് കോളനിയിൽ വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സനും കളക്കുടി കുന്നത്ത് കോളനിയിൽ ഡോ: ഒ.സി.അബ്ദുൽ കരീം എരഞിപ്പറമ്പ് കോളനിയിൽ വാർഡ് മെമ്പർ കെ റഫീഖും കിറ്റുകൾ വിതരണത്തിന് ഏരിയ കൺവീനർമാരെ ഏൽപിച്ചു. തുടർ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിലും സർക്കാർ സ്കൂളുകളിലും പുസ്തക കിറ്റുകൾ എത്തിക്കുമെന്ന് ചെയർമാൻ വി. അബ്ദുൽകരീം , ഡോ: ഒ.സി.അബ്ദുൽ കരീം എന്നിവർ അറിയിച്ചു



