
കോഴിക്കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സിവില്‍ സൈറ്റ് സൂപ്പര്‍വൈസര്‍, അപ്രന്റീസ് ട്രെയ്നി ഇലക്ട്രീഷ്യന്‍, ടെക്നീഷ്യന്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, ഓട്ടോപാര്‍ട്സ് സെയില്‍സ് സ്റ്റാഫ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മെയ് 29 ന് രാവിലെ 10.30ന് നടക്കും. യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഐടി/ഡിപ്ലോമ-ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, സിവില്‍. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍: 0495 2370176.



