LOCAL NEWSPUTHUPPADY

പുതുപ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

പുതുപ്പാടി: കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ കൈതപ്പൊയിലിൽ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്.

നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കിൽ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ കൈതപ്പൊയിൽ ദിവ്യ സ്റ്റേഡിയത്തിന് മുൻവശത്താണ് സംഭവം.കാറിൽ തട്ടി നിയന്ത്രണം തെറ്റി സ്കൂ‌ട്ടർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com