
തിരുവമ്പാടി:തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ ബീന എ.പി. ഉദ്ഘാടനം ചെയ്തു. എസ്.എം. സി. ചെയർമാൻ സുരേഷ് തൂലിക , പ്രധാനാധ്യാപിക കെ. എസ്. രഹ്നമോൾ, സ്വാഗതവും എസ്.ആർ.ജി കൺവീനർ പി. സ്മിന നന്ദിയും പറഞ്ഞു.
പ്രാദേശിക സംഘടനകളും പൂർവ്വവിദ്യാർത്ഥികളും കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു. എസ്.ജയചന്ദ്രൻ, സി.ടി. നളേശൻ, ഗോപിനാഥൻ മൂത്തേടത്ത്, എ.പി. സുന്ദരൻ, അജീഷ് മുണ്ടേരി, കവിത സജീന്ദ്രൻ, എസ് ജയരാജൻ,വിജു എം, നജ്ലമോൾ, മുഹമ്മദ് അജ്നാസ്, എസ് ജയപ്രസാദ്, കെ കെ ദിവാകരൻ പ്രസംഗിച്ചു.



