LOCAL NEWS

അങ്കണവാടി പ്രവേശനോൽസവം നടത്തി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോൽസവം അമ്പലപ്പാറ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി റംല ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഐ സി ഡി സ് സൂപ്പർവൈസർ ചെഷ്മ ചന്ദ്രൻ ,വാർഡ് വികസന സമിതി കൺവീനർ നിഷാത് ഭാസ്ക്കർ , സി ഡി എസ് മെമ്പർ അജിത പാറപ്പുറത്ത് എന്നിവർ സംസാരിച്ചു. നിലവിൽ അങ്കണവാടി ക്രാഡിൽ പദ്ധതി നടപ്പിലാക്കി ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com