KERALA NEWSNews

സ്വർണവില റെക്കോർഡിട്ടു:ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സ്വർണവില റെക്കോർഡിട്ടു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചത് സ്വർണവില കുത്തനെ കൂട്ടിയിട്ടുണ്ട്. സ്വർണവില ഇന്ന് 74,000 കടന്ന് സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,360 രൂപയാണ്.

ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിട്ടുണ്ട്. 2,800 രൂപയാണ് വെറും മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നലെ 640 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 195 രൂപ ഉയർന്നു. ഇന്നത്തെ വില 9295 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 160 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7625 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 – സ്വർണവിലയിൽ മാറ്റമില്ല – ഒരു പവൻ്റെ വില – 71,360
ജൂൺ 2 – ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില – 72,480
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില – 72,640
ജൂൺ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില – 72,720
ജൂൺ 5 – ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില – 73,040
ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില – 73,040
ജൂൺ 7 – ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില – 71,840
ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില – 71,840
ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില – 71,640
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില – 71,560
ജൂൺ 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ചു. വിപണിവില – 72,160
ജൂൺ 12 – ഒരു പവൻ സ്വർണത്തിന് 640 രൂപ വർദ്ധിച്ചു. വിപണിവില – 72,800
ജൂൺ 13. – ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർദ്ധിച്ചു. വിപണിവില – 74,360

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com