News

ഒന്നര പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് അറുതി; കൊളായിൽ അഹമ്മദ്ഹാജി മെമ്മോറിയൽ മണക്കാടി റോഡ് നാടിന് സമർപ്പിച്ചു

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ മണക്കാടി പ്രദേശത്തുകാർ 15 വർഷത്തിലധികമായി കാത്തിരിക്കുന്ന കൊളായിൽ അഹമ്മദ്ഹാജി മെമ്മോറിയൽ മണക്കാടി റോഡ് യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് ഈ പ്രദേശത്തെ നിരവധി കുടുംബങ്ങൾ.നിലവിൽ വീതി കുറവായിരുന്ന റോഡ് നിരവധി കുടുംബങ്ങളുടെ മതിൽ ഉൾപ്പെടെ പൊളിച്ചുമാറ്റി വീതി കൂട്ടി നവീകരിക്കുകയായിരുന്നു. ഇതിനായി വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഫസൽ കൊടിയത്തൂരിൻ്റെ നേതൃത്വത്തിൽ റോഡ് വികസന സമിതി സ്ഥലമുടമകളുമായി നിരന്തരം ചർച്ച നടത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഫണ്ട് സമാഹരിച്ച് പൊളിച്ച മതിലുകൾ പുനർനിർമ്മിച്ചു നൽകുകയുമായിരുന്നു. ഇതോടെ ഈ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായത്.
നാടിൻ്റെ ആഘോഷമായി മാറിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.റോഡ് യാഥാർത്ഥ്യമാവാൻ പ്രയത്നിച്ച വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിനെ ചടങ്ങിൽ നാട്ടുകാർ പൊന്നാടയണിയിച്ച് ആദരിച്ചു. ആയിഷ ചേലപ്പുറത്ത്, സലാം മാസ്റ്റർ, പി.പി ഉണ്ണിക്കമ്മു, മുഹമ്മദ് കൊളായിൽ, വീരാൻകുട്ടി മണക്കാടി, സലിം കൊളായിൽ, റഷീദ് മണക്കാടി, പി.പി ശിഹാബ്, പി.പി അബ്ദു, അഹമ്മദ്കുട്ടി മദനി, അബൂബക്കർ മുസ്ലിയാർ, എം.റഷീദ്, കെ.നൗഷിർ, മുഹമ്മദ് എം, കെ.അബ്ദുറഹിമാൻ, സി.റഹീസ്,ഇ.ആലിക്കുട്ടി, നാസർ തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com