
മുക്കം:ആരോഗ്യ വകുപ്പ് മന്ത്രിയുടെ അനാസ്ഥയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ദാരുണമായി മരിക്കാൻ ഇടയുണ്ടായ സാഹചര്യത്തിൽ പ്രതിഷേധിച്ചു വകുപ്പുമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുക്കം മുനിസ്സിപ്പൽ, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റികൾ മുക്കത്ത് സംഘടിപ്പിച്ച റോഡ് ഉപരോധം തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു.
മുക്കം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് വെണ്ണക്കോട് അധ്യക്ഷൻ വഹിച്ചു കാരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എംടി മു ഹ്സിൻ സ്വാഗതം പറഞ്ഞു കോഴികോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സെയ്ദ് ഫസൽ നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറർ നിസാം കാരശ്ശേരി എം കെ യാസർ കെ.എ അഷ്റഫ് അലി അൻവർ മുണ്ടുപാറ കമറുൽ ഇസ്ലാം കക്കാട് ഹർഷിദ് നൂറാംതോട് പിസി അബ്ദുറഹിമാൻ മിഥിലാജ് മുണ്ടുപാറ ടി സി ഉമർ അബ്ദുള്ള ശിഹാബ് മുണ്ടുപാറ
നജീബുദീൻ എ എം., നസീർ കള്ളുരുട്ടി, ശറഫുദ്ധീൻ കാതി യോട്, മിഥുലാജ് മുണ്ടുപാറ, അംജദ് കക്കാട്, ജംഷി, റാഷിദ് തേക്കും കുറ്റി, സിറാജുൽ ഹഖ്, അൻവർ മേലേകളം, മിൻഹാജ് മുണ്ടുപാറ എന്നിവർ പങ്കെടുത്തു



