News

തിലാപ്പിയ സീസൺ 2 എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ ചൂണ്ടയിടൽ മത്സരം തിലാപ്പിയ യുടെ രണ്ടാം പതിപ്പ് ജൂലൈ ആറാം തിയ്യതി ഞായറാഴ്ച ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബ്ബാണ് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഏറ്റവും ആകർഷണീയമായ പ്രീ ഇവന്റുകളിൽ ഒന്നായ ‘തിലാപ്പിയ’ എന്ന  ചൂണ്ടയിടൽ മത്സരത്തിന്റെ സീസൺ രണ്ടിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

മത്സരത്തിൽ ഒന്നാം സമ്മാനം മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും രണ്ടാം സമ്മാനം രണ്ടായിരം രൂപയും രണ്ട് കിലോ മത്സ്യവും മൂന്നാം സമ്മാനം ആയിരം രൂപയും ഒരു കിലോ മത്സ്യവും പ്രോത്സാഹന സമ്മാനം അഞ്ച് പേർക്ക് ഓരോ കിലോ മത്സ്യം വീതവും ആണ്. കൂടാതെ ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്ന ആൾക്ക് പ്രത്യേക സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 9744772007, 9048007653 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോർഡിനേറ്റർ പി.ടി. ഹാരിസ് അറിയിച്ചു. പരമാവധി നൂറ് പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com