
താമരശ്ശേരി: പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരനായ ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസൻ ( 52 ) ആണ് മരിച്ചത്.
വയൽ ഉഴുന്നുമറിക്കുന്നതിനിടയിൽ ട്രാക്ടർമറിഞ്ഞാണ് അപകടം. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ 10.30 ഓടെയാണ് അപകടം, മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



