
തിരുവമ്പാടി :സംസ്ഥാന സർക്കാർ 2024 -25 , 2025-26 ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ 3 പ്രവൃത്തികൾക്ക് 10.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.2024 -25 വർഷത്തിലെ തിരുവമ്പാടി പൊതുമരാമത്ത് റെസ്റ്റ് ഹൗസ് നിർമ്മാണം 3.5 കോടി രൂപ,2025-26 വർഷത്തിൽ കൂടത്തായി-കോടഞ്ചേരി റോഡിൽ മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെയുള്ള ഭാഗത്തിന് 3.5 കോടി രൂപ
,ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡിന് 3.5 കോടി രൂപ എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.മുക്കം നഗരസഭ തോട്ടത്തിൻകടവിൽ കണ്ടെത്തിയ സ്ഥലത്താണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് നിർമ്മിക്കുന്നത്.
മൂന്ന് പ്രവൃത്തികളുടെയും സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്യുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു



