
കൂടരഞ്ഞി :മലയോര മേഖലയിൽ ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ തെങ്ങും മരങ്ങളുംവീടുകളുടെ മുകളിൽ പതിച്ചു വീടുകൾക്ക് നാശനഷ്ടം.
കൂമ്പാറ പുന്നക്കടവ് കെ.ടി ഹനീഫ,പരേങ്ങൽ ഹംസ എന്നിവരുടെ വീടുകൾക്കാണ് കനത്ത നാശനഷ്ടം സംഭവിച്ചത്.വൈദ്യുതി കമ്പികൾക്ക് മുകളിലും മരങ്ങൾ വീണുട്ടുള്ളത് കൊണ്ട് പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയാണ്.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് എന്നിവർ അടങ്ങിയ സംഘം സ്ഥലം സന്ദർശിക്കുന്നു.



