
മിന്നും വിജയവുമായി പുല്ലുരാംപാറയുടെ സ്വന്തം കയാക്കർമാർ.
മേപ്പാടി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 – യുടെ ഭാഗമായി കർലാട് തടാകത്തില്‍ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു.ടി. സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഡബിള്‍ കാറ്റഗറി 110 മീറ്റർ വിഭാഗം കയാക്കിംഗ് മത്സരത്തില്‍ ബിജു ദേവസ്യ, കെ ആർ സുധീഷ് പടിഞ്ഞാറത്തറ എന്നിവർ ഒന്നാം സ്ഥാനവും പുല്ലുരാംപാറ പള്ളിപ്പടി സ്വദേശികളും സഹോദരങ്ങളുമായ നിഖില്‍ ദാസ്, നിധിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി..



