
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025 ന്റെ സമാപന സമ്മേളനവും സമ്മാന വിതരണവും പുല്ലൂരാംപാറ ,ഇലന്തു കടവില്‍ വൈകിട്ട് 5 മണിക്ക് നടക്കും.
യോഗം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ലിന്റോ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും,പ്രിയങ്ക ഗാന്ധി എം.പി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,ടൂറിസം ഡയക്ടര്‍ ശിഖ സുരേന്ദ്രന്‍.ഐ.എ.എസ്,
കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്,കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്,പഞ്ചാരത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
തുടര്‍ന്ന് അക്ബര്‍ ഖാന്‍ നയിക്കുന്ന മര്‍സി ബാന്‍ഡിന്റെ കലാവിരുന്നും ഉണ്ടായിരിക്കും



